
കൊച്ചി ∙ പ്ലസ് ടു കോഴക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ വിജിലൻസ് എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. കേസ് നിലനിൽക്കില്ലെന്ന ഷാജിയുടെ ഹർജി കോടതി അംഗീകരിച്ചു. അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കാൻ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്.
സി പി എം പ്രാദേശിക നേതാവ് ആണ് 2017 യിൽ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. വിജിലൻസ് എസ് പി കഴമ്പിലെന്നു കണ്ടു പരാതി തള്ളിയിരുന്നു. എന്നാൽ വീണ്ടും പ്രോസീക്യൂഷൻ നിയമോപദേശത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ഈ കാര്യം ചൂണ്ടികാട്ടിയാണ് കെ എം ഷാജി ഹൈകോടതിയെ സമീപിച്ചത്.
Be the first to comment