
കൊച്ചി: കൊച്ചി കോർപ്പറേഷൻ ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. 2 ലക്ഷം രൂപയുടെ കുടിശ്ശിക അടയ്ക്കാത്തതിനാലാണ് നടപടിയെന്ന് കെഎസ്ഇബി. ഓഫീസിനോട് ചേർന്നുള്ള കുടുംബശ്രീ, ഹെൽത്ത് ഓഫീസുകളിലെയും ഫ്യൂസ് ഊരിമാറ്റി. കൊടും ചൂടും ഉഷ്ണ തരംഗ സാധ്യതകളും നേരിടുന്നതിനിടെയാണ് ജീവനക്കാരെ പെരുവഴിയിലാക്കി കെഎസ്ഇബിയുടെ നടപടി. ഫ്യൂസ് ഊരിയതോടെ കോർപ്പറേഷൻ ഓഫീസിൽ ഫാൻ പോലും ഇടാൻ സാധിക്കാത്ത സ്ഥിതിയായി.
പണമടച്ച് വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയതായി കൊച്ചി കോർപ്പറേഷൻ അറിയിച്ചു. പണമില്ലാത്തതല്ല ബില്ല് അടക്കാതിരിക്കാൻ കാരണമെന്നും സാങ്കേതിക തടസങ്ങളെ തുടർന്ന് വൈകിയതാണെന്നും വൈകാതെ പരിഹരിക്കുമെന്നും മേയർ എം അനിൽകുമാർ വ്യക്തമാക്കി.
Be the first to comment