കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കാട്ടാനയുടെ സാന്നിധ്യം പതിവായി

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയ പാതയുടെ നേര്യമംഗലം മുതൽ അടിമാലി വരെയുള്ള വന പാതയിൽ കാട്ടാനകളുടെ സാന്നിധ്യം പതിവായി. പകൽ സമയത്തും ആനകൾ റോഡിലിറങ്ങുന്ന സ്ഥിതിയാണ്. ദേശീയ പാതയുടെ ഇരു വശത്തുമുള്ള വനത്തിൽ കാട്ടാനകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ആനകൾ റോഡിലിറങ്ങുന്നതും, കുറുകെ കടക്കുന്നതും ഇപ്പോൾ പതിവായി.

ബുധനാഴ്ച വൈകിട്ട് മുന്നാം മൈയിലിൽ ആന റോഡിലെത്തി. ഒരു ആന മാത്രമാണുണ്ടായിരുന്നത്. വനത്തിലെന്നപോലെ റോഡിൻ്റെ സൈഡിൽനിന്ന് പുല്ല് തിന്നുകയായിരുന്നു കാട്ടാന. ദേശീയ പാത വഴി സഞ്ചരിച്ചവർക്ക് ആന പുല്ല് തിന്നുന്നത് കൗതുക കാഴ്ചയായി മാറി. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോയതൊന്നും ആനക്ക് പ്രശ്നമായില്ല. വാഹനങ്ങളെയോ, മനുഷ്യരെയോ ആക്രമിക്കാനും ശ്രമമുണ്ടായില്ല.

റോഡിലും, പരിസരത്തും ആനകളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ കൂടുതൽ ജാഗ്രതയോടെ വനമേഖലയിലൂടെയുള്ള പാതയിലൂടെ സഞ്ചരിക്കേണ്ടിവരും.

Be the first to comment

Leave a Reply

Your email address will not be published.


*