കൊച്ചി മെട്രോ മൂന്നാം ഘട്ടത്തില്‍ അങ്കമാലി വരെ; എയര്‍പോര്‍ട്ടിലേക്ക് ലിങ്ക് ലൈന്‍

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമായി ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് പാത നീട്ടുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി എയർപോർട്ടിലേക്ക് ലിങ്ക് ലൈനും നിർമിക്കും. വിമാനത്താവളത്തിൽ ഭൂമിക്കടിയിലാണ് സ്റ്റേഷൻ പ്ലാൻ ചെയ്യുന്നതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. നിലവിലുള്ള മെട്രോയുടെ എക്സ്റ്റൻഷൻ തന്നെയായിരിക്കും മൂന്നാം ഘട്ടത്തിലും എന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.

തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള മെട്രോ നിർമ്മാണം പൂർത്തിയായി. പരീക്ഷണ ഓട്ടം നടന്നുവരുന്നു. 1.16 കിലോമീറ്റർ ദൂരത്തേയ്ക്ക് കൂടി മെട്രോ ഓടിയെത്തുമ്പോൾ ഒന്നാം ഘട്ടത്തിന്റെ ദൈർഘ്യം 28.125 കിലോമീറ്ററാവും. കൊച്ചിയിലേക്ക് ട്രെയിൻ കൊണ്ടുവന്ന രാജർഷി രാമവർമയുടെ ഛായാചിത്രം സ്റ്റേഷനിലുണ്ടാവും.അത്തച്ചമയവും നൃത്ത രൂപങ്ങളുമാണ് സ്റ്റേഷന്റെ തീം. 1.35 ലക്ഷം ചതുരശ്ര അടി വിസ്തൃതമായ സ്റ്റേഷനിൽ 40000 ചതുരശ്ര അടി വാണിജ്യാവശ്യങ്ങൾക്ക് നീക്കിവെയ്ക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*