![Kochi metro new year gift](https://www.yenztimes.com/wp-content/uploads/2022/12/Kochi-metro-new-year-gift-678x381.jpg)
കൊച്ചി: പുതുവത്സരമാഘോഷിക്കാന്‍ എറണാകുളത്തെത്തുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കൊച്ചി മെട്രോ. ഡിസംബര്‍ 31 ന് രാത്രി ഒരു മണി വരെ മെട്രോ സര്‍വീസ് ഉണ്ടാകുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.
പുതുവത്സരം പ്രമാണിച്ച് യാത്രക്കാര്‍ക്കായി പ്രത്യേക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 31 ന് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയുള്ള സര്‍വീസിന് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Be the first to comment