കൊച്ചി മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചന നടത്തും.
മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിംഗ് ഏജന്‍സിയെ വായ്പയ്ക്കായി സമീപിച്ചിട്ടില്ല. എന്നാല്‍ പദ്ധതി നടത്തിപ്പിനായി 1016.24 കോടി രൂപ ഉഭയകക്ഷി ബഹുമുഖ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും വായ്പ എടുക്കാന്‍ കേന്ദ്രസാമ്പത്തിക കാര്യമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ബാഹ്യ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും പാസ് ത്രൂ അസിസ്റ്റന്‍സായി വായ്പ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. പി പി ചിത്തരഞ്ജന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
Be the first to comment