തൃശൂർ: കൊടകര കള്ളപ്പണകേസിൽ പുനരന്വേഷണത്തിന് നിർദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ യോഗം പുനരന്വേഷണത്തിന് നിയമസാധുത തേടാനും നിർദേശിച്ചു. വിഷയം ഉപതെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാക്കാനുമാണ് സിപിഎം തീരുമാനം.
അതിനിടെ, കൊടകര കേസിൽ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വി.ഡി. സതീശൻ എടുക്കുന്ന നിലപാട് ഇഡിയെ വെള്ള പൂശുന്നതാണ്. സതീശനാണ് ഈ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും ബിജെപിയിൽ നിന്ന് പോയതാണ് പണം എന്ന് വ്യക്തമായി. അതുകൊണ്ടുതന്നെ പുനരന്വേഷണം വേണമെന്നും ഗോവിന്ദൻ പ്രതികരിച്ചു.
Be the first to comment