കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം ഒരുമാസത്തിനകമെന്ന് ഇഡി

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ഒരുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. കവര്‍ച്ചയ്ക്ക് ശേഷം നടന്ന കള്ളപ്പണ ഇടപാടിനെക്കുറിച്ചാണ് അന്വേഷിച്ചതെന്ന് ഇഡിക്കായി ഹാജരായ അഡ്വ. ജയശങ്കര്‍ വി നായര്‍ വിശദീകരിച്ചു. കവര്‍ച്ചക്കേസാണ് പൊലീസ് എടുത്തതെന്നും അദ്ദേഹം അറിയിച്ചു.

ഇഡിയുടെ വിശദീകരണത്തോടെ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇഡി അന്വേഷിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്നും വിലയിരുത്തലുണ്ട്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ടുമെന്റാണ് അന്വേഷണം നടത്തേണ്ടതെന്നാണ് ഇഡി നിലപാട്.

ഇഡിയുടെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അന്തിമറിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ രണ്ടുമാസം സമയം അനുവദിച്ച് ഹര്‍ജി തീര്‍പ്പാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*