
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് അനുകൂലമായ കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് ആരോപിച്ച് ഇഡിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങി സിപിഐഎം. ശനിയാഴ്ച ഇ.ഡി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. ഇഡിക്കെതിരെ തൃശൂരില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് പങ്കില്ലെന്ന ഇന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് സിപിഐഎം. ഇഡി നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സിപിഐഎം തീരുമാനം. കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവന്നെങ്കിലും ഇ ഡി അതെല്ലാം അട്ടിമറിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് നഗരത്തില്‍ ഇഡിക്കെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
ഇ ഡിയുടെ വിശ്വാസ്യതയെ തുറന്നു കാട്ടുന്ന തരത്തില്‍ താഴെത്തട്ട് മുതല്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആണ് സിപിഐഎം ശ്രമം.
Be the first to comment