കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് ചീഫ് വിപ്പ്

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് വീണ്ടും ലോക്സഭാ ചീഫ് വിപ്പാകും. ഇതു സംബന്ധിച്ച നിർദേശം പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി കോൺഗ്രസ് പാർലമെന്‍ററി പാർട്ടിക്ക് കൈമാറി. അസമിൽ നിന്നുള്ള എംപി ഗൗരവ് ഗോഗോയി ലോക്സഭാ ഉപനേതാവാകും. മാണിക്കം ടാഗോർ, ഡോ. എം.ഡി. ജാവേദ് എന്നിവർ പാർട്ടി വിപ്പുമാരാകും.

ലോക്സഭയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ കക്ഷികളും ഊര്‍ജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് പുതിയ നിയമനങ്ങള്‍ അറിയച്ചുകൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*