മദ്യപസംഘത്തിൻ്റെ ആക്രമണത്തില്‍ എസ്‌ഐക്ക് പരിക്ക്

കൊടുവള്ളി: മദ്യപസംഘത്തിൻ്റെ ആക്രമണത്തില്‍ എസ്‌ഐക്ക് പരിക്ക്. കൊടുവള്ളി പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ജിയോ സദാനന്ദനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കൊടുവള്ളി നെടുമലയിലാണ് സംഭവം.

നെടുമല ശ്മശാന പരിസരത്ത് അഞ്ചംഗ സംഘം മദ്യപിക്കുകയായിരുന്നു. ഈ സമയം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി. പോലീസിനെ കണ്ടപ്പോള്‍ പൊട്ടിയ ഗ്ലാസ് ചീളുപയോഗിച്ച് സംഘം ആക്രമിക്കുകയായിരുന്നു. എസ്‌ഐ ജിയോ സദാനന്ദൻ്റെ വലതുകൈയിലെ രണ്ട് വിരലിന് മുറിവേറ്റു. അക്രമത്തിന് ശേഷം മദ്യപസംഘം കാറില്‍ രക്ഷപ്പെട്ടു. എസ്‌ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ കുന്ദമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*