ഏകദിനത്തില്‍ ചരിത്രം കുറിച്ച് കോഹ്‍ലി; സച്ചിന്റെ റെക്കോഡ് മറികടന്നു

മുംബൈ: ഏകദിന ക്രിക്കറ്റിൽ പുതിയ റെക്കോഡ് സ്ഥാപിച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലി. ഏറ്റവുമധികം തവണ ഒരു കലണ്ടർ വർഷത്തിൽ 1000 സ്കോർ ചെയ്യുന്ന താരം എന്ന റെക്കോഡാണ് കോഹ്‍ലി റൺസിലധികം സ്വന്തമാക്കിയത്.

ശ്രീലങ്കയ്ക്കെതിരേ മികച്ച രീതിയിൽ ബാറ്റുചെയ്തതോടെ 2023-ൽ കോഹ്‍ലിയുടെ ഏകദിന റൺസ് 1000 കടന്നു. മത്സരത്തിന്റെ 11-ാം ഓവറിലാണ് താരം റെക്കോഡ് സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് താരം ഒരു വർഷം 1000 റൺസിലധികം സ്കോർ ചെയ്യുന്നത്. ഇതോടെ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുള്ള റെക്കോഡ് കോഹ്‍ലി തകർത്തു.

സച്ചിൻ ഏഴുതവണയാണ് 1000 റൺസ് മറികടന്നത്. ശ്രീലങ്കയ്ക്കെതിരേ 34 റൺസ് നേടിയതോടെയാണ് കോഹ്‍ലി സച്ചിനെ മറികടന്നത്. നിലവിൽ ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ കോലി രണ്ടാമതാണ്. ഒരു സെഞ്ചുറി കൂടി നേടിയാൽ കോഹ്‍ലി സച്ചിൻ സ്ഥാപിച്ച സർവകാല റെക്കോഡിനൊപ്പമെത്തി ചരിത്രം കുറിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*