
ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്ത് സിബിഐ. സന്ദീപിന് പുറമെ ഒരു പോലീസ് ഉദ്യോഗസ്ഥനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവുനശിപ്പിക്കാൻ ശ്രമിച്ചതിനാണ് സന്ദീപിനെതിരായ നടപടി. അതേസമയം, കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പോലീസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തത്.
നേരത്തെ, മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലും സിബിഐ സന്ദീപിനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ആഴ്ചയോളം തുടർന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ബലാത്സംഗക്കേസില്‍ സന്ദീപിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കണ്ടെത്താൻ ആദ്യ ഘട്ടത്തില്‍ സാധിച്ചിരുന്നില്ല.
ആർ ജി കറിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലിയുടെ പരാതിയിലായിരുന്നു സാമ്പത്തിക തിരിമറിയില്‍ സന്ദീപിനെതിരെ അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തിരിമറിക്ക് പുറമെ മെഡിക്കല്‍ വേസ്റ്റ് അഴിമതി, സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യല്‍, സ്വജനപക്ഷപാതം എന്നീ ആരോപണങ്ങളും സന്ദീപിനെതിരെയുണ്ട്.
Be the first to comment