കൊല്ലം ജില്ലാ ശരീര സൗന്ദര്യ മത്സരം: ഫിസിക്കൽ ചാലഞ്ചഡ് വിഭാഗത്തിൽ നിഖിൽ ബാബു ചാമ്പ്യൻ

കൊല്ലം: കൊല്ലം ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ 54 മത് കൊല്ലം ജില്ലാ ശരീര സൗന്ദര്യ മത്സരം സംഘടിപ്പിച്ചു. ഫിസിക്കൽ ചാലഞ്ചഡ് വിഭാഗത്തിൽ പത്തനംതിട്ടയിൽ നിന്നുള്ള നിഖിൽ ബാബു ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കരുനാഗപ്പള്ളി മെട്രോ ഫ്ളക്സ് ജിമ്മിലെ പരിശീലനത്തിലായിരുന്നു നിഖിൽ.  ഇന്ത്യയിലെ ആദ്യത്തെ പൊക്കം കുറഞ്ഞവരുടെ ക്ലബായ ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബിലെ അംഗം കൂടിയാണ് നിഖിൽ ബാബു. കഠിന പ്രയത്നത്തിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് നിഖിൽ പറഞ്ഞു. 

Be the first to comment

Leave a Reply

Your email address will not be published.


*