പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് വിമർശനം. പുലർച്ചെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ ആറര മണിക്കൂറിന് ശേഷമാണ് വനം വകുപ്പ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിലെ പോരായ്മയാണ് പുലി ചത്തതിന് പിന്നിലെന്ന വിമർശനമാണ് ഉയരുന്നത്. പുലി കുടുങ്ങിയത് പന്നിക്കെണിയിലാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇതിനെതിരെ വനം വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആൻഡ് കൺസർവേഷൻ സൊസൈറ്റി ആവശ്യപ്പെട്ടു. മയക്ക് വെടിവെച്ച് പിടികൂടി നിരീക്ഷണത്തിലാക്കിയ പുലിയാണ് ചത്തത്. പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടക്കും ആന്തരിക രക്തസ്രാവമാണ് പുലിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് വനവകുപ്പിന്റെ നിഗമനം
Be the first to comment