യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; മംഗലാപുരം വഴി പോകുന്ന ട്രെയിനുകൾ വഴി തിരിച്ച് വിടുന്നു

തിരുവനന്തപുരം : കൊങ്കൺ റെയിൽവേ ടണലിൽ വെള്ളം കയറിയതിനെ തുടർന്ന് കൊങ്കൺ റെയിൽവേ ട്രെയിനുകൾ നിർത്തിവച്ചു. അതിനാല്‍ മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു. എറണാകുളം നിസാമുദ്ദീൻ എക്‌സ്‌പ്രസ് (22655) ഷൊര്‍ണൂര്‍ – പാലക്കാട് വഴി തിരിച്ചു വിടും.

വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ ഇവയൊക്കെ 

  • ട്രെയിന്‍ നമ്പര്‍ 19577 – തിരുനെൽവേലി ജാംനഗര്‍ എക്‌സ്‌പ്രസ്. ഷൊര്‍ണൂര്‍ – ഈ റോഡ് – ധര്‍മവാരം – ഗുണ്ടകൽ – റായ്‌ചൂര്‍ – പുണെ – പൻവേൽ വഴി തിരിച്ചുവിട്ടു.
  • ട്രെയിന്‍ നമ്പര്‍ 16336 – നാഗര്‍കോവിൽ ഗാന്ധിധാം എക്‌സ്‌പ്രസ് ഷൊര്‍ണൂര്‍ – ഈ റോഡ് – റായ്‌ചൂര്‍ – പൂനെ – പൻവേൽ വഴി തിരിച്ചുവിട്ടു.
  • ട്രെയിന്‍ നമ്പര്‍ 12283 – എറണാകുളം – നിസാമുദ്ദീൻ എക്‌സ്‌പ്രസ് ഷൊര്‍ണൂര്‍ – ഈ റോഡ് – റായ്‌ചൂര്‍ – പൂനെ – പൻവേൽ വഴി തിരിച്ചുവിട്ടു.
  • ട്രെയിന്‍ നമ്പര്‍ 22655 – എറണാകുളം – നിസാമുദ്ദീൻ എക്‌സ്‌പ്രസ്. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍ – പുണെ – പൻവേൽ വഴി തിരിച്ച് വിട്ടു.
  • 16346 – തിരുവനന്തപുരം ലോകമാന്യ തിലക് എക്‌സ്‌പ്രസിന്‍റെ സമയത്തിലും മാറ്റമുണ്ട്. ഇന്ന് (10-07-2024) വൈകിട്ട് 4.55-ന് പുറപ്പെടുന്ന ലോകമാന്യ തിലക് എക്‌സ്‌പ്രസ് ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ച്ചൂര്‍ – പൂനെ – പൻവേൽ വഴിയാണ് സര്‍വീസ് നടത്തുക.

Be the first to comment

Leave a Reply

Your email address will not be published.


*