കൂടുംബശ്രീ മിഷൻ ഓണം വിപണനമേളക്ക് അതിരമ്പുഴയിൽ തുടക്കമായി

അതിരമ്പുഴ: കൂടുംബശ്രീ മിഷൻ ഓണം വിപണനമേളക്ക് അതിരമ്പുഴയിൽ തുടക്കമായി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ മേള ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്തംഗം ബേബിനാസ് അജാസ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ ബീന സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.

സിഡിഎസിനു കീഴിലുള്ള 76 ഓളം കുടുംബശ്രീ സംരംഭങ്ങളിൽ നിന്നും സംഘകൃഷി ഗ്രൂപ്പുകളിൽ നിന്നുമുള്ള കുടുംബശ്രീ ഉല്പന്നങ്ങളാണ് മേളയിൽ വിറ്റഴിക്കുന്നത്.

കലർപ്പില്ലാത്ത വിവിധയിനം കറി പൗഡറുകൾ, അച്ചാറുകൾ, പപ്പടം, ചിപ്സുകൾ, ശർക്കര വരട്ടി, അവൽ,അലുവ,കാച്ചിൽ പുഴുക്ക്, പായസം, തുടങ്ങിയ ഭക്ഷ്യ വിഭവങ്ങൾ, തുണിത്തരങ്ങൾ, പച്ചക്കറികൾ, വിവിധയിനം ചെടികൾ, കരകൗശല ഉല്പന്നങ്ങൾ, മൺചട്ടികൾ, ജൈവവളങ്ങൾ, കുടുബശ്രീ യൂണിറ്റുകൾ കൃഷി ചെയ്തു ഉല്പാദിപ്പിച്ച പൂക്കൾ തുടങ്ങിയവ മേളയിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 28 വൈകുന്നേരം മേള അവസാനിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*