വലിയ നോമ്പുകാലത്ത് സീരിയലും മൊബൈലും വേണ്ട; ഡിജിറ്റൽ നോമ്പ് ആഹ്വാനവുമായി കോതമംഗലം രൂപതാ ബിഷപ്പ്

ഈസ്റ്ററിനു മുന്നൊടിയായുള്ള നോമ്പാചരണത്തിലാണ് ക്രിസ്തീയ വിശ്വാസികൾ.  അമ്പതു ദിവസം നീളുന്ന നോമ്പ് കാലത്തു  മൽസ്യമാംസാദികൾ വർജിക്കുന്നതു പതിവാണ്.  ഇഷ്ടമുള്ള കാര്യങ്ങൾ ഒഴിവാക്കി മനസിനെ ശുദ്ധികരിക്കുന്ന സമയം കൂടിയാണിത്. തലമുറകൾ മാറുമ്പോൾ പഴയ രീതികൾ മാത്രം പിന്തുടർന്നാൽ പോരെന്നും നോമ്പും കാലിക പ്രസക്തമാക്കണമെന്നും അങ്കമാലി രൂപത. 

നോമ്പുകാലത്തെ വിശ്വാസികൾക്കുള്ള സന്ദേശത്തിലാണ് നോമ്പിനും മാറ്റങ്ങൾ ഉണ്ടാകണമെന്ന്  കോതമംഗലം രൂപതാ ബിഷപ്പ് ജോർജ്  മഠത്തിൽ കണ്ടത്തിൽ വ്യക്തമാക്കുന്നത്. ഈ നോമ്പ് കാലത്തു കുട്ടികളും യുവജനങ്ങളും ഡിജിറ്റൽ നോമ്പ് ആചരിക്കണമെന്നു  ബിഷപ്പ് പറയുന്നു. മൊബൈലും ഇന്റർനെറ്റും സീരിയലുകളും ഒക്കെ കാണുന്ന സമയം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് ഈ നോമ്പ് കാലത്തു ഉചിതമാണെന്നും ബിഷപ് പറഞ്ഞു.  

Bishop George Madathilkandathil

Be the first to comment

Leave a Reply

Your email address will not be published.


*