കോട്ടയം:കോതനല്ലൂർ ഫൊറോന ദൈവാലയത്തിൽ ഇടവക മധ്യസ്ഥരും ഇരട്ട പുണ്യവാന്മാരുമായ കന്തീശങ്ങളുടെ തിരുനാളിന്റെ ഭാഗമായി ജൂൺ 19ന് ഇരട്ടകളുടെ സംഗമം നടക്കും.
രാവിലെ 9.45ന് ഒമ്പതു ജോടി ഇരട്ട വൈദികരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. 11.15ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 12.15ന് ഇരട്ടകളുടെ സമർപ്പണ ശുശ്രൂഷ.സ്നേഹവിരുന്ന്.
ഫാ. ജോസഫ് പുത്തൻപുര വികാരിയായിരുന്നപ്പോൾ 2007ലാണ് കോതനല്ലൂർ ദൈവാലയത്തിൽ ഇരട്ടകളുടെ സംഗമം തുടങ്ങിയത്. 35 ഇരട്ടകളുമായി ആരംഭിച്ച സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ എണ്ണം ഓരോ വർഷംകഴിയുംതോറും കൂടിവരുകയാണ്. കഴിഞ്ഞ വർഷം 319 ജോടി ഇരട്ടകൾ സംഗമത്തിൽ പങ്കെടുത്തിരുന്നു.
Be the first to comment