
അതിരമ്പുഴ :കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയുടെ വജ്ര ജൂബിലി സ്മാരകമായി പണികഴിപ്പിച്ച സുന്ദരി മാതാവിന്റെ കുരിശടി കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.മാണി പുതിയിടം വെഞ്ചരിച്ച് പ്രാർഥനയ്ക്കായി സമർപ്പിച്ചു.
ഇടവക വികാരി ഫാ. സോണി തെക്കുമുറിയിലും സഹ വികാരി ഫാ. ജെറിൻ കാവനാട്ടും സഹകാർമികരായിരുന്നു കൈക്കാരന്മാരായ കുര്യൻ വട്ടമല,സജി ആര്യൻ കാല, സിബി പേമലമുകളേൽ എന്നിവർ നേതൃത്വം നൽകി.നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
Be the first to comment