അതിരമ്പുഴ: വജ്ര ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശേരി അതിരൂപതയിൽ വിശുദ്ധ മത്തായി ശ്ലീഹയുടെ നാമധേയത്തിലുള്ള ഏക ദേവാലയമായ കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മത്തായി ശ്ലീഹായുടെ വലിയ തിരുന്നാളിന് നാളെ കൊടിയേറും.
രാവിലെ 5.45ന് സപ്രാ, തുടർന്ന് കൊടിയേറ്റ്, മധ്യസ്ഥ പ്രാർത്ഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. തിരുനാൾ 22നു സമാപിക്കും.
വികാരി ഫാ. സോണി തെക്കുംമുറി, അസിസ്റ്റന്റ് വികാരി ഫാ. ജസ്റ്റിൻ തൈക്കളം, കൈക്കാരന്മാരായ സിബി പേമലമുകളേൽ, സജി ആര്യങ്കാല, കുര്യൻ വട്ടമല, പാരിഷ് കൗൺസിൽ സെക്രട്ടറി റെജിമോൻ കരിവേലിൽ തുടങ്ങിയവർ നേതൃത്വം നൽകും.
Be the first to comment