
ഏറ്റുമാനൂർ: ചങ്ങനാശേരി അതിരൂപതയിൽ വിശുദ്ധ മത്തായി ശ്ലീഹയുടെ നാമധേയത്തിലുള്ള ഏക ദേവാലയമായ കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയിൽ മധ്യസ്ഥന്റെ തിരുനാളിന് കൊടിയേറി. ഇന്ന് രാവിലെ 6ന് ഇടവക വികാരി ഫാ. സോണി തെക്കുംമുറി കൊടിയേറ്റ് കർമം നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജോജോ പള്ളിച്ചിറ സഹകാർമികത്വം വഹിച്ചു. തിരുനാൾ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും മധ്യസ്ഥ പ്രാർഥന, കുർബാന എന്നിവ ഉണ്ടായിരിക്കും. 24നാണ് പ്രധാന തിരുനാൾ ദിനം.
ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽ ഫാ. ജയിംസ് പാലയ്ക്കൽ, അതിരമ്പുഴ ഫൊറോനാ വികാരി ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ, കുടമാളൂർ സെന്റ് മേരീസ് ഫൊറോനാ ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.മാണി പുതിയിടം, ചങ്ങനാശേരി യുവദീപ്തി ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ, ഫാ. സഖറിയാസ് കരിവേലിൽ, ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ എന്നിവർ തിരുനാൾ ദിവസങ്ങളിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
Be the first to comment