അതിരമ്പുഴ കോട്ടയ്ക്കുപുറം സെൻ്റ് മാത്യുസ് ദൈവാലയത്തിൽ അട്ടപ്പാടി സെഹിയോൻ ടീം നയിക്കുന്ന കുടുംബ അഭിഷേകാഗ്നി കൺവെൻഷൻ നാളെ

അതിരമ്പുഴ: കോട്ടയ്ക്കുപുറം സെൻ്റ് മാത്യുസ് ഇടവക ദൈവാലയത്തിൽ അട്ടപ്പാടി സെഹിയോൻ ടീം നയിക്കുന്ന കുടുംബ അഭിഷേകാഗ്നി കൺവെൻഷൻ നാളെ.

പ്രമുഖ വചനപ്രഘോഷകരായ ഫാ. സേവിയർ ഖാൻ വട്ടായിയിലും ഫാ.സോജി ഒരിക്കലും നേതൃത്വം നൽകുന്ന കുടുംബ അഭിഷേകാഗ്നി കൺവെൻഷൻ നാളെ വൈകുന്നേരം നാലരക്ക് ആരംഭിക്കും.

വൈകിട്ട് നാലരക്ക് വിശുദ്ധ കുർബാന തുടർന്ന് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ വെരി. റവ. ഫാ.മാത്യു ചങ്ങങ്കരി കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

തുടർന്ന് ഗാന ശുശ്രൂഷയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും രോഗ ശാന്തി ശുശ്രൂഷയും നടക്കും. നാളത്തെ ശുശ്രൂഷയ്ക്ക് ഫാ.സേവിയർ ഖാൻ വട്ടായിൽ നേതൃത്വം നൽകും. വൈകിട്ട് 4:30 മുതൽ 9 മണി വരെയാണ് കൺവെൻഷൻ നടക്കുന്നത്. പതിനായിരങ്ങൾ പങ്കെടുക്കുന്ന കൺവെൻഷന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാതായി വികാരി ഫാദർ സോണി തെക്കുമുറിയിൽ അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*