അതിരമ്പുഴ : ഉപതെരഞ്ഞെടുപ്പിൽ അതിരമ്പുഴ ഗ്രാമ പഞ്ചായത്തിലെ യുഡിഎഫിൻ്റെ കുത്തക സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.
ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കേരളാ കോൺഗ്രസ് എമ്മിലെ ടി ഡി മാത്യു (ജോയി) തോട്ടനാനിയാണ് 216 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചത്. യുഡി എഫിലെ ജോൺ ജോർജ് ( രാജു കളരിക്കൽ) നെയാണ് പരാജയപ്പെടുത്തിയത്.
കോൺഗ്രസിൻ്റെ സ്ഥാനാത്ഥിയായിരുന്നു രാജു കളരിക്കൽ. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് പ്രതിനിധിയായിരുന്ന സജിതടത്തിൽ രാജി വച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്.പാർലമെൻ്റ് തെരഞ്ഞെടുപ്പിനു ശേഷം നടന്ന രണ്ടാമത് വിജയമാണ് കോട്ടയം ജില്ലയിൽ ഇതോടെ കേരളാ കോൺ.(എം) ന് ലഭിച്ചിരിക്കുന്നത്.
Be the first to comment