കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച കളക്ടറേറ്റായി കോട്ടയം

കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച കളക്ടറേറ്റായി കോട്ടയം. ഐ.എസ്.ഒ. സർട്ടിഫിക്കേഷന്റെ പ്രഖ്യാപനവും നവീകരിച്ച ഓഫീസ് ഉദ്ഘാടനവും റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. ജനങ്ങൾക്ക് മികവാർന്ന സേവനവും സൗകര്യങ്ങളും ഒരുക്കിയാണ് സേവനപ്രദാന ഗുണമേന്മയുടെ രാജ്യാന്തര നിലവാരസൂചകമായ ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷൻ കോട്ടയം ജില്ലാ കളക്ടറുടെ കാര്യാലയം സ്വന്തമാക്കിയത്.  

സമയ ബന്ധിതമായി അപേക്ഷകളും പരാതികളും തീർപ്പാക്കൽ, ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, റെക്കോർഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം, ജീവനക്കാരുടെ വിവരങ്ങളും ദൈനംദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനങ്ങൾ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി കഴിഞ്ഞു. പൊതുജനങ്ങൾക്കായി ഫ്രണ്ട് ഓഫീസ് സംവിധാനം, ഇരിപ്പിടങ്ങൾ, കുടിവെള്ളം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

കോട്ടയം കളക്ടറേറ്റിലെ ഓഫീസുകൾ എവിടെയൊക്കെയാണെന്ന് വേഗത്തിലറിയുന്നതിനായി നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ തയാറാക്കിയ ഓഫീസ് ഫൈൻസർ മൊബൈൽ ആപ്ലിക്കേഷന്റെ പ്രകാശനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.

ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീ, ഓയിൽപാം ഇന്ത്യ ലിമിറ്റഡ് മുൻ ചെയർമാൻ അഡ്വ. വി.ബി ബിനു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫ്, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൾ പൊടിപാറ, പാലാ ആർ.ഡി.ഒ പി.ജി രാജേന്ദ്രബാബു, ഫിനാൻസ് ഓഫീസർ എസ്.ആർ അനിൽകുമാർ, ഡെപ്യൂട്ടി കലക്റ്റർമാരായ കെ.എ മുഹമ്മദ് ഷാഫി, സോളി ആന്റണി, ജിയോ ടി. മനോജ്, ഫ്രാൻസിസ് ബി. സാവിയോ, അഡീഷണൽ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ റോയ് ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*