പാരമ്പര്യത്തിന്റെ പറുദീസയായി കോട്ടയം സി എം എസ് കോളേജ്

കോട്ടയം: അത്യപൂർവ ചെടിയായ ജോൺസോനൈ ചെത്തി, അല്ലെങ്കിൽ കരിങ്കുറിഞ്ഞി, ആരോഗ്യപ്പച്ച, അല്ലെങ്കിൽ ആദ്യം അച്ചടിച്ച മലയാള നിഘണ്ടു, ലോകത്തിലെ ആദ്യ ഗണിത പാഠപുസ്‌തകമായ യൂക്ലിഡ്‌ കാണണോ  വരൂ, എല്ലാം കാണാം കോട്ടയം സി എം എസ് കോളേജിൽ.

ഇരുനൂറ്‌ വർഷത്തിന്റെ പാരമ്പര്യവും ചരിത്രവും രേഖകളുമെല്ലാം ഇനി എല്ലാവർക്കും കാണാനും പഠിക്കാനും ഉതകുന്നവിധത്തിലുള്ള അക്കാദമിക്‌ ടൂറിസം പദ്ധതിക്ക്‌ രൂപംകൊടുത്തിരിക്കുകയാണ്‌ കോളേജ്‌. രാജ്യത്തുതന്നെ ഒരു കോളേജ്‌ ടൂറിസം സെന്ററായി മാറുന്നത്‌ ഇതാദ്യം. വിദ്യാവനം, ബ്രിട്ടീഷ്‌, കേരള വാസ്‌തുശൈലികൾ സംയോജിക്കുന്ന നിർമിതികൾ, നൂറുകണക്കിന്‌ പെയിന്റിങ്ങുകൾ, ശില്‌പങ്ങൾ, നൂറ്റാണ്ട്‌ പഴക്കമുള്ള പുസ്‌തകങ്ങൾ, അവയുടെ പുതിയ പതിപ്പുകൾ, ആദ്യത്തെ പ്രസ്‌  അങ്ങനെ കണ്ടുപഠിക്കാൻ ഒരുപാടുണ്ട്‌ ഈ കലാലയമുത്തശ്ശിയുടെ മടിത്തട്ടിൽനിന്ന്‌.  അനുഭവിച്ചറിഞ്ഞ്‌ പഠിക്കുക എന്ന ആശയത്തിലൂന്നിയാണ്‌ അക്കാദമിക്‌ ടൂറിസത്തിന്‌ രൂപം നൽകിയിരിക്കുന്നതെന്ന്‌ കോളേജ്‌ പ്രിൻസിപ്പൽ ഡോ. വർഗീസ്‌ സി ജോഷ്വ പറഞ്ഞു. 

ഈ ക്യാമ്പസ്‌ മൊത്തത്തിൽ ഒരു പൂന്തോട്ടമാണ്‌. എവിടെ നോക്കിയാലും പലതരം സസ്യങ്ങൾ, വൃക്ഷങ്ങൾ. 1,650 തരം സസ്യങ്ങൾ ഇവിടെയുണ്ട്‌. ഇതിൽ 300 എണ്ണം വംശനാശഭീഷണി നേരിടുന്നതാണ്‌. വനംവകുപ്പിന്റെ സഹായത്തോടെയുള്ള വിദ്യാവനത്തിൽ 157 ഇനം അപൂർവ ചെടികളുണ്ട്‌. ഈ മരങ്ങളിൽ കഴിയുന്ന ജന്തുവർഗങ്ങളുടെ വിവരം കോളേജ്‌ ശേഖരിച്ചുവരികയാണ്‌. ആറേക്കർ സ്വാഭാവികവനമാണ്‌ മറ്റൊരു പ്രത്യേകത. കടന്നുചെല്ലാൻ ഭയം തോന്നുന്ന ഇരുണ്ട വനം. കൂടുതൽ കാഴ്ചകളും വിശേഷങ്ങളും ഉടൻ യെൻസ് ടൈംസ് ന്യൂസിൽ കാണാം.

Be the first to comment

Leave a Reply

Your email address will not be published.


*