മുഖ്യമന്ത്രി രാജിവയ്ക്കണം; കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

കോട്ടയം: സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. സുശക്തമായ പോലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും പ്രവർത്തകരെ തടയാൻ പോലീസിന് സാധിച്ചില്ല. ഗാന്ധി സ്ക്വയറിൽനിന്നും പ്രകടനമായെത്തിയ പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് കളക്ടറേറ്റ് വളപ്പിൽ കടന്നു.കളക്റ്ററുടെ ഓഫീസിന് താഴെ കാർപോർച്ചിൽ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*