
കോട്ടയം : മൂന്ന് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളിയായ യുവാവ് റെയിൽവേ പോലീസിന്റെ പിടിയിലായി
സംഭവത്തിൽ വെസ്റ്റ് ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന ഇയാളെ സംശയം തോന്നി നടത്തിയ ചോദ്യംചെയ്യലിലാണ് കഞ്ചാവ് കണ്ടെത്തിയത്
വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ സബീർ ഫഖീർ പയസി (29)നെയാണ് റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Be the first to comment