കോട്ടയം പുതുപ്പള്ളിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവിലായിരുന്ന ഒരാൾ കൂടി പിടിയിൽ

കോട്ടയം: പുതുപ്പള്ളിയിൽ വാഹനവും,എ.ടി.എമ്മും അടിച്ചു തകർക്കുകയും യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

മീനടം കലൂരാത്ത് വീട്ടിൽ മിഥുൻ മനു (21) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രിയിൽ പുതുപ്പള്ളി കൈതപ്പാലം ഭാഗത്തുള്ള ബാറിന് സമീപം വച്ച് പുതുപ്പള്ളി സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇതിനുശേഷം ഇവർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനവും, സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മും അടിച്ചുതകർത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്തു.

സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസിൻ്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ഈസ്റ്റ് പോലീസ്, കാലേബ്, ജോഷ്വാ എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ മിഥുൻ മനു കൂടി പോലീസിൻ്റെ പിടിയിലായത്.

ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്‌.ഐ മാരായ പ്രവീൺ പ്രകാശ്, മനോജ് കുമാർ കെ.എസ്, മനോജ് കുമാർ.ബി, എ.എസ്. ഐ പ്രദീപ്‌കുമാർ, സി.പി.ഓ മാരായ ലിബു ചെറിയാൻ, അനിക്കുട്ടൻ, കഹാർ, അജേഷ് ജോസഫ്, വിവേക്, എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*