കോട്ടയം കുമാരനല്ലൂരിൽ നിരോധിത പുകയില ഉൽപ്പന്നമായ 3,750 പാക്കറ്റ് ഹാൻസുമായി അസ്സാം സ്വദേശികളായ രണ്ടുപേർ പിടിയിൽ

നിരോധിത പുകയില ഉൽപ്പന്നമായ 3,750 പാക്കറ്റ് ഹാൻസുമായി അസ്സാം സ്വദേശികളായ രണ്ടുപേർ കോട്ടയം നർക്കോട്ടിക്സ് സെല്ലിൻ്റെ പിടിയിലായി.ഇവർ താമസിച്ചിരുന്ന കോട്ടയം കുമാരനല്ലൂർ മില്ലേനിയം ലക്ഷം വീട് കോളനിയിലെ വാടക വീട്ടിൽ നിന്നാണ് ഹാൻസ് ശേഖരം കണ്ടെത്തിയത്.

കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയായ ഡാൻസാഫും, കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

അസ്സാമിലെ സോനിത്പൂർ ജില്ല സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്.വിപണിയിൽ രണ്ട് ലക്ഷം രൂപയോളം വില വരുന്ന 3750 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇവർ താമസിച്ചിരുന്ന കുമാരനല്ലൂർ മില്ലേനിയം കോളനിയിലെ വാടകവീട്ടിൽ നിന്നും കണ്ടെത്തിയത്.ഡാൻസാഫ് സംഘാംഗങ്ങൾക്കൊപ്പം എസ് ഐ അനുരാജ്, ഷൈജു രാഘവൻ, എഎസ്ഐ സന്തോഷ് ഗിരി പ്രസാദ്, സിബിച്ചൻ, ലിജു തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*