കോട്ടയം കൾച്ചറൽ ഫെസ്റ്റ് സമാപിച്ചു

കോട്ടയം : ദർശന സാംസ്കാരിക കേന്ദ്രത്തിൽ കഴിഞ്ഞ നാല് ദിവസം നീണ്ടു നിന്ന കോട്ടയം കൾച്ചറൽ ഫെസ്റ്റിന് സമാപനമായി.ദർശന സാംസ്കാരിക കേന്ദ്രം, ഫിൽകോസ്, ആത്‌മ, കളിയരങ്ങ്, നാദോപാസന എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആയിരുന്നു കോട്ടയം കൾച്ചറൽ ഫെസ്റ്റ് അരങ്ങേറിയത്. അക്ഷയ് പദ്മനാഭൻ ചെന്നൈയുടെ നേതൃത്വത്തിൽ നടത്തിയ സംഗീത സദസോടു കൂടിയാണ് ഫെസ്റ്റ് ആരംഭിച്ചത്.

തുടർന്നുള്ള ദിവസങ്ങളിൽ കലാദർശന അവതരിപ്പിച്ച ഗാനമേള, ഫിൽക്കോസ് അവതരിപ്പിച്ച നാടൻപാട്ട്, ആർ എൽ വി പ്രദീപ് കുമാർ സംവിധാനം ചെയ്ത നൃത്യധ്വനി, ആത്മ അവതരിപ്പിച്ച കാട്ടുകുതിര, കളിയരങ്ങ് അവതരിപ്പിച്ച കിരാതം കഥകളി എന്നിവയായിരുന്നു ഫെസ്റ്റിൽ അരങ്ങേറിയ കലാപരിപാടികൾ.

മേളയ്ക്ക് എല്ലാ ദിവസവും വൻ ജനപങ്കാളിത്തം ആയിരുന്നു ഉണ്ടായിരുന്നത്. ദർശന ഡയറക്ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ, ആത്‌മ പ്രസിഡന്റ് കലാരത്ന ആർട്ടിസ്റ് സുജാതൻ, കളിയരങ്ങ് സെക്രട്ടറി എം ഡി സുരേഷ് ബാബു, ഫിൽക്കോസ് പ്രസിഡന്റ് ജോയി തോമസ്, നാദോപാസന സെക്രട്ടറി കോട്ടയം ഉണ്ണികൃഷ്ണൻ, ജനറൽ കൺവീനർ പി കെ ആനന്ദക്കുട്ടൻ, ജിജോ വി എബ്രഹാം, രാജേഷ് പാമ്പാടി, പത്മനാഭ സ്വാമി തുടങ്ങിയവർ ഫെസ്റ്റിന് നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*