
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദർശന സാംസ്കാരികേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിലും ഫാ. ജെഫ്‌ഷോൺ ജോസും ചേർന്ന് രചിച്ച ‘ഓടാമ്പൽ ഉള്ള ഇഷ്ടങ്ങൾ’ എന്ന പുസ്തകത്തിൻറെ പ്രകാശനവും ‘കാത്തിരിപ്പ് കേന്ദ്രം’ എന്ന അമച്ച്വർ നാടക അവതരണവും ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
സി എം ഐ സഭയുടെ കോട്ടയം പ്രവശ്യാധിപൻ ഫാ. എബ്രഹാം വെട്ടിയാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹകരണ തുറമുഖ ദേവസ്വം മന്ത്രി വി എൻ വാസവൻ പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
പ്രശസ്ത ചലച്ചിത്രതാരം ശ്രീ പ്രേം പ്രകാശ് പുസ്തകം ഏറ്റുവാങ്ങി. സംവിധായകൻ ജോഷി മാത്യു, തേക്കിൻകാട് ജോസഫ്, എബ്രഹാം കുര്യൻ, ജിജോ വി എബ്രഹാം, പി കെ ആനന്ദക്കുട്ടൻ, ജേക്കബ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന നാടകത്തിന് ആമുഖമായി ഹരികുമാർ ചങ്ങമ്പുഴ, ബാബു കുരുവിള എന്നിവർ നാടക പ്രഭാഷണങ്ങൾ നടത്തി. പി ആർ ഹരിലാൽ എഴുതി സംവിധാനം ചെയ്ത ‘കാത്തിരിപ്പ് കേന്ദ്രം’ എന്ന നാടകത്തിൻറെ അവതരണം നടന്നു. ലോക നാടക ദിനത്തോടനുബന്ധിച്ച് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ദർശന മ്യൂസിക് ക്ലബ് അവതരിപ്പിച്ച നാടക ഗാനസന്ധ്യയും ഉണ്ടായിരുന്നു.
Be the first to comment