
കോട്ടയം വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടി കെ ആണ് വിജിലൻസ് പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്.
ഇദ്ദേഹം പ്രവാസിയിൽ നിന്ന് 60,000 രൂപ ആവശ്യപ്പെട്ടെങ്കിലും വൈക്കം എസ്ബി.ഐ എടിഎമ്മിൽ വച്ച് ₹25,000 രൂപ കൈമാറുകയായിരുന്നു. ഇതിനിടയിൽ കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Be the first to comment