
കോട്ടയം : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം നടന്നു. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി.കുഞ്ഞച്ചൻ എന്നിവർ പങ്കെടുത്തു.
കോട്ടയം ജില്ലാ പ്രസിഡൻ്റായി സജേഷ് ശശിയെയും ജില്ലാ സെക്രട്ടറിയായി എം.കെ. പ്രഭാകരനെയും ട്രഷറർ ആയി എം. പി. ജയപ്രകാശിനെയും തെരഞ്ഞെടുത്തു. ഏറ്റുമാനൂർ ഏരിയയിൽ നിന്നും പി. എസ്. വിനോദ്, വി.ജെ ഐസക്, എം. കെ ശശി, കെ.ജി പുഷ്കരൻ, മഞ്ജു ജോർജ് എന്നിവർ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Be the first to comment