കോട്ടയത്ത് നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തി

കോട്ടയം : ജില്ലയിലെ രണ്ട് നിരന്തര കുറ്റവാളികളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി.മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പുട്ടാലു എന്ന് വിളിക്കുന്ന പ്രവീൺ പി.രാജു (31), ഈരാറ്റുപേട്ട പൊന്തനാൽപറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ്(33) എന്നിവരെയാണ് കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രവീൺ പി.രാജുവിനെ ഒരു വർഷത്തേക്കും ഷാനവാസിനെ ആറു മാസത്തേക്കുമാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. പ്രവീൺ പി.രാജുവിന് മണർകാട്, അയർക്കുന്നം, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, സർക്കാർഉദ്യോഗസ്ഥരെ ആക്രമിക്കൽ, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ ക്രിമിനൽ കേസുകളും, ഷാനവാസിന് ഈരാറ്റുപേട്ട സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, മോഷണം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*