കോട്ടയം ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു) ഏറ്റുമാനൂർ ഏരിയ കൺവൻഷൻ ഞായറാഴ്ച

ഏറ്റുമാനൂർ: കേരളത്തിലെ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന 130 ഓളം വിഭാഗത്തിൽ ഉൾപ്പെടുന്ന തൊഴിലാളികളുടെ സംഘടനയായ കോട്ടയം ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു) ഏറ്റുമാനൂർ ഏരിയ കൺവൻഷൻ ഞായറാഴ്ച കുമാരനല്ലൂരിൽ നടക്കും. കുമാരനല്ലൂർ ശാന്തിനികേതൻ ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് സിഐറ്റിയു ജില്ലാ വൈസ് പ്രസിഡന്റ് കെ എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് കോട്ടയം ജിലാ എക്സിക്യൂട്ടീവ് ആഫീസർ ജസ്റ്റിമോൾ റ്റി സി ക്ഷേമനിധി സംബന്ധിച്ചുള്ള സംശയങ്ങൾക്ക് വിശദീകരണം നൽകും. യൂണിയൻ ഏരിയ പ്രസിഡന്റ് കെ ഹരിദാസ്, ഏരിയ സെക്രട്ടറി പി എൻ പുഷ്പൻ തുടങ്ങിയവർ പ്രസംഗിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*