കോട്ടയം ജില്ലാതല തദ്ദേശ അദാലത്ത് അതിരമ്പുഴയിൽ ശനിയാഴ്ച

അതിരമ്പുഴ: കോട്ടയം ജില്ലാതല തദ്ദേശ അദാലത്ത് ശനിയാഴ്ച അതിരമ്പുഴയിൽ നടക്കും.  തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത്  അതിരമ്പുഴ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലാണ് നടക്കുന്നത്.  സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചു ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
ജില്ലാതല ഉദ്ഘാടനം രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ-എക്സൈസ്-പാർലമെന്ററി കാര്യ വകുപ്പുമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സഹകരണ, തുറമുഖം, ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ മാണി, എം എൽ എമാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ്, സി കെ ആശ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ജോബ് മൈക്കിൾ, സെബാസ്റ്റിയൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, ജില്ലാ കളക്ടർ ജോൺ വി സാമുവൽ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി പി വി സുനിൽ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ് എന്നിവർ പ്രസംഗിക്കും.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ പരാതികൾ, വകുപ്പുമന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, തീർപ്പാക്കാത്ത പരാതികൾ, പുതിയ പരാതികൾ/നിർദ്ദേശങ്ങൾ എന്നിവയാണ് പരിഗണിക്കുക.

 

 

Be the first to comment

Leave a Reply

Your email address will not be published.


*