
കോട്ടയം: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും (ആരോഗ്യം) ജില്ലയിലെ സ്വകാര്യ ലാബ് ഉടമകളുടെയും സംയുക്താഭിമുഖ്യത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് താല്ക്കാലിക രജിസ്ട്രേഷനും സ്ഥിരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുള്ള ഏകദിന സെമിനാർ നവംബർ 10 ന് നടക്കും.കോട്ടയം ജോയിസ് റെസിഡൻസിയിൽ രാവിലെ 9.30ന് നടക്കുന്ന സെമിനാർ കോട്ടയം ഡിഎംഒ ഡോ.എൻ പ്രിയ ഉദ്ഘാടനം ചെയ്യും.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷന്റെ ചുമതലയുളള ഡെപ്യൂട്ടി ഡിഎംഒ ഡോ. പി എൻ വിദ്യാധരൻ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമവും ലബോറട്ടറികളും എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. ഡെപ്യൂട്ടി ഡിഎംഒ ഡോ. സി ജെ സിതാര പകർച്ചവ്യാധികളും ലബോറട്ടറി സ്ഥിരീകരണവും എന്ന വിഷയത്തിലും ടെക്നിക്കൽ അസിസ്റ്റന്റ ഇ കെ ഗോപാലൻ പൊതുജനാരോഗ്വവും ക്ലിനിക്കൽ ലബോറട്ടറികളും എന്ന വിഷയത്തിലും ക്ലാസ് എടുക്കുന്നതാണ്.സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കോ-ഓർഡിനേറ്റർ ജസ്റ്റിൻ മാത്യുവുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ:9400229790
Be the first to comment