അറിയിപ്പുകൾ ; കോട്ടയം ജില്ല

* സിവിൽ സർവീസ് പരിശീലനം

കോട്ടയം: എംജി സർവകലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിലിംസ് കം മെയിൻസ് കോച്ചിംഗ് 2022 – 23 ബാച്ചിൻ്റെ അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും 9188374553 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.

* വനിതാ കമ്മീഷൻ അദാലത്ത് ജൂലൈ രണ്ടിന്

കോട്ടയം: കേരള വനിതാ കമ്മീഷൻ ജൂലൈ രണ്ടിന് കോട്ടയത്ത് മെഗാ അദാലത്ത് നടത്തും. രാവിലെ 10 മുതൽ കോട്ടയം സാഹിത്യ പ്രവർത്തക കോ-ഓപ്പപറേറ്റീവ് സൊസൈറ്റി ഹാളിലാണ് അദാലത്ത്. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 – 2302590

* സി – ഡിറ്റിൽ നിയമനം

കോട്ടയം: സി – ഡിറ്റിൻ്റെ ഒപ്റ്റിക്കൽ ഇമേജ് പ്രൊസസിംഗ് ആൻറ് സെക്യൂരിറ്റി പ്രൊഡക്ട്സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ കാഷ്വൽ ലേബർ നിയമനം നടത്തുന്നു. ഏതെങ്കിലും ട്രേഡിൽ ഐടിഐ ജയിച്ച് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ള, പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരം സി – ഡിറ്റ് മെയിൻ കാമ്പസിൽ നടക്കുന്ന വാക്ക് – ഇൻ – ഇൻറർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0471 – 2380910

* ഗവണ്മെൻ്റ് ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

പള്ളിക്കത്തോട്: പള്ളിക്കത്തോട് ഗവണ്മെൻ്റ് ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക്, പ്ലംബർ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിഗ്രി, ഡിപ്ലോമ / എൻടിസിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും / എൻഎസിയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 21ന് രാവിലെ പത്തിനകം ഓഫീസിൽ എത്തണം. ഫോൺ: 0481 – 2551062, 9497087481.

* മ്യൂസിക് തെറാപ്പി പഠനശിബിരം 21ന്

കോട്ടയം: ലോക സംഗീത ദിനമായ 21 ന് കോട്ടയം വിമലഗിരി ഓഡിറ്റോറിയത്തിൽ മ്യൂസിക് തെറാപ്പി പഠനശിബിരം നടത്തുന്നു. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും മഹാത്മാഗാന്ധി സർവകലാശാല സെൻ്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക് വകുപ്പും സംയുക്തമായാണ് പഠനശിബിരം നടത്തുന്നത്.

* തീറ്റപ്പുൽകൃഷി

പാമ്പാടി: പാമ്പാടി ബ്ലോക്കിൻ്റെ വാർഷിക പദ്ധതി പ്രകാരമുള്ള തീറ്റപ്പുൽകൃഷിക്ക് ക്ഷീര വികസന ഓഫീസിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: 0481 – 2506260.

* അപേക്ഷ ക്ഷണിച്ചു

കോട്ടയം: സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സർവീസസ് ഗ്രൂപ്പ് നടത്തുന്ന മോണ്ടിസോറി, പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിംഗ്, അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9072592430

Be the first to comment

Leave a Reply

Your email address will not be published.


*