കാൽനടയാത്രക്കാരായ തീര്‍ഥാടകര്‍ക്ക് അതീവ സുരക്ഷാ മുൻകരുതലുകൾ ഒരുക്കി കോട്ടയം ജില്ലാ പോലീസ്

ശബരിമല  തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടി പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് കോട്ടയം ജില്ലാ പോലീസ്. ഇതിനായി റോഡിലൂടെയും കാനന പാതയിലൂടെയും  കാൽ നടയായി സഞ്ചരിക്കുന്ന അയ്യപ്പന്മാർക്കായി നിശ്ചിത സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ റിഫ്ലക്റ്റിംഗ് സ്റ്റിക്കറുകൾ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

തീർത്ഥാടകർ ധരിച്ചിരിക്കുന്ന കറുത്ത വസ്ത്രങ്ങൾ രാത്രിയിൽ വാഹനങ്ങൾ ഓടിക്കുന്നവര്‍ക്ക്  കാണുവാൻ സാധിക്കാതെ വരികയും, അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇതിനാലാണ് രാത്രിയില്‍ ഡ്യൂട്ടിയിലുള്ള ഓരോ പോലീസ് ഉദ്യോഗസ്ഥരും നടന്നുപോകുന്ന അയ്യപ്പഭക്തന്മാർക്ക് അവരുടെ ഷർട്ടിന്റെ പിന്നിലും, ഇരുമുടിക്കെട്ടിലും, അവർ ധരിച്ചിരിക്കുന്ന ബാഗുകളിലും സ്റ്റിക്കർ ഒട്ടിക്കുന്നത്. 

കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. എന്‍.ബാബുക്കുട്ടന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കി വരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*