
കോട്ടയം: കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ (കെ3എ) കോട്ടയം സോണിന്റെ നേതൃത്വത്തിൽ 21 മുതൽ 31 വരെ കോട്ടയം നാഗമ്പടം മൈതാനത്തു പുഷ്പമേള നടത്തും. ഇന്ത്യയിലും വിദേശത്തും നിന്നുള്ള അപൂർവയിനം ചെടികളും പൂക്കളും ഫലവൃക്ഷങ്ങളും കാണാനും വാങ്ങാനും മേളയിൽ അവസരമുണ്ട്. നാളെ 3നു കലക്ടർ വി.വിഘ്നശ്വരി ഉദ്ഘാടനം ചെയ്യും. കൊഎ കോട്ടയം സോൺ പ്രസിഡന്റ് ഷിബു കെ.ഏബ്രഹാം അധ്യക്ഷത വഹിക്കും.
22ന് രാവിലെ 11ന് തൽസമയ ചിത്രാവിഷ്കാരം. 23ന് വൈകിട്ട് 5ന് കിഡ്സ് ഫാഷൻ ഷോ. 31ന് 3ന് സമാപന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. 90 രൂപയാണ് ടിക്കറ്റ് നിരക്ക്. ദിവസവും രാവിലെ 11 മുതൽ രാത്രി 8 വരെയാണ് പ്രവേശനം.
ഈർക്കിലിയിൽ നിർമിച്ച ഭീമാകാരമായ രൂപങ്ങൾ, വേര് ശിൽപങ്ങൾ, പച്ചക്കറികൾ കൊണ്ടുള്ള വലിയ രൂപങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്. 80ൽ അധികം വ്യാപാര സ്റ്റാളുകൾ, ഫുഡ് കോർട്ട് തുടങ്ങിയവയുമുണ്ട്. 26 മുതൽ 28 വരെ രാവിലെ 10 മുതൽ കുട്ടികൾക്കായി ചിത്രരചനാ മത്സരവും 28ന് വൈകിട്ട് 5ന് കരോൾ ഗാനമത്സരവും ഉണ്ടാകും.
Be the first to comment