കോട്ടയം: മൂർഖനെ പിടികൂടുന്നതിനിടെ വനംവകുപ്പിന്റെ പാമ്പുപിടുത്തക്കാരന് കടിയേറ്റു. വനംവകുപ്പിന്റെ ജില്ലാ സ്നേക്ക് ക്യാച്ചർ കെ.എ.അഭീഷിനെ (33) ആണ് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ അഭീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി നട്ടാശേരിയിലെ ഫോറസ്റ്റ് കോംപ്ലക്സ് കെട്ടിടത്തിനു സമീപത്തെ ആറ്റുകടവിലാണു സംഭവം.
Related Articles

India
ഡെലിവറി ചെയ്ത ആമസോൺ കവറിൽ മൂർഖൻ പാമ്പെന്ന് പരാതി
ബെംഗളൂരു : ഡെലിവറി ചെയ്ത ആമസോൺ കവറിൽ മൂർഖൻ പാമ്പെന്ന് പരാതി. ബെംഗളൂരുവിലുളള എഞ്ചിനീയർ ദമ്പതികൾക്കാണ് ആമസോൺ ഡെലിവറി പാക്കിൽ നിന്നും മൂർഖൻ പാമ്പിനെ കിട്ടിയത്. ദമ്പതികൾ ഓൺലൈനായി ഓർഡർ ചെയ്ത സാധനത്തിന് പകരം പാമ്പിനെയാണ് കിട്ടിയതെന്നാണ് പരാതി. ബെംഗളൂരു സർജാപൂർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ഇത്തരത്തിലൊരു ദുരനുഭവം […]
Be the first to comment