കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച ശസ്ത്രക്രിയ തിയറ്റർ തുറന്നു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച ശസ്ത്രക്രിയ തിയറ്റർ തുറന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നവീകരിച്ച ശസ്ത്രക്രിയ തിയറ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് പുഷ്പമണി അധ്യക്ഷത വഹിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ. എം ശാന്തി, ആർ എം ഒ: ഡോ. ആശാ പി നായർ, ആശുപത്രി വികസനസമിതി അംഗങ്ങളായ പി കെ ആനന്ദക്കുട്ടൻ, എൻ കെ നന്ദകുമാർ, പോൾസൺ പീറ്റർ, ടി പി അബ്ദുള്ള, സാബു ഈരയിൽ, സ്റ്റീഫൻ ജേക്കബ് എന്നിവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*