കോട്ടയം ഗാന്ധിനഗറിൽ വീട് കയറി ആക്രമണം; കൈപ്പുഴ സ്വദേശിയായ മധ്യവയസ്കൻ അറസ്റ്റിൽ

ഗാന്ധിനഗർ : ഗൃഹനാഥനെ വീട് കയറി ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ കുര്യാറ്റ്കുന്നേൽ ലക്ഷംവീട് കോളനിയിൽ ജോയി എന്നുവിളിക്കുന്ന രാജേഷ് (49) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ മാർച്ച് മാസം മൂന്നാം തീയതി രാത്രി 08.30 മണിയോടുകൂടി കൈപ്പുഴ കുട്ടോംപുറം സ്വദേശിയായ ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് കാലിൽ വെട്ടുകയുമായിരുന്നു. ഗൃഹനാഥൻ രാജേഷിന്റെ കയ്യിൽ നിന്നും കടം വാങ്ങിയ പണം തിരികെ ചോദിച്ചത് കൊടുക്കാൻ താമസിച്ചതിലുള്ള വിരോധം മൂലമാണ് ഇയാൾ ആക്രമിച്ചത്.

പരാതിയെത്തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*