കോട്ടയം : ജനാധിപത്യം മതി രാജവാഴ്ച വേണ്ട എന്നതായിരുന്നു ജോയിന്റ് കൗൺസിൽ പ്രതിഷേധ സമരത്തിൽ ഉന്നയിച്ച മുദ്രാവാക്യം. ഒപ്പം വായ മൂടിക്കെട്ടണോ എന്നൊരു ചോദ്യവും. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടറെ നിസാര രോഗത്തിന് ചികിത്സിക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടർ സ്വന്തം വസതിയിലേക്ക് വിളിച്ചു വരുത്തിയത് തികഞ്ഞ അധികാര ദുർവിനിയോഗമാണെന്ന് കോട്ടയത്തും ജോയിന്റ് കൗൺസിൽ.
തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഈ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ നിലപാട് തുറന്നു പറഞ്ഞ ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിലപാട് തിരുത്തുകയും നോട്ടീസ് പിൻവലിക്കുകയും ചെയ്യണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എസ്.പി സുമോദ് കോട്ടയത്ത് ആവശ്യപ്പെട്ടു.
ജോയിന്റ് കൗൺസിൽ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എ.ഡി അജീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി പി.എൻ ജയപ്രകാശ് സ്വാഗതം പറഞ്ഞു.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം.ജെ ബന്നിമോൻ, എൻ. അനിൽ, എസ് കൃഷ്ണകുമാരി, കെ.ജി.ഒ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റജിമോൾ തോമസ് എന്നിവർ ധർണയെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജോയിന്റ് കൗൺസിൽ നേതാക്കളായ പി.ഡി മനോജ്, എ.എം അഷ്റഫ്, എൻ.കെ രതീഷ് കുമാർ, എ.സി രാജേഷ്, വി.സി ജയന്തിമോൾ, ആർ. പ്രദീപ് കുമാർ, ഏലിയാമ്മ ജോസഫ്, എൻ.പി. ജനിമോൻ, എ.കെ സുമേഷ് കുമാർ, കെ.പി ദേവസ്യ, എൻ. സുദേവൻ, എസ്. പ്രസന്നൻ, സിജി എബ്രഹാം, പി.ജെ ജോസ്കുട്ടി, സന്തോഷ് കെ വിജയൻ, കെ.പി അനുരാഗ്, മായാ ജോസഫ്, ബ്രിജിത് കെ ബാബു, പി.ആർ ശ്യാംരാജ്, കെ.വിശ്രീലേഖ, കെ.എ ഷക്കീർ, ദീപ ജോർജ്, ആർ. ജയലക്ഷ്‌മി, അനൂപ് പുരുഷോത്തമൻ, സുജിത് സുരേന്ദ്രൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Be the first to comment