കോട്ടയത്ത് ഖാദി സിൽക്ക് ഫെസ്റ്റ് ആരംഭിച്ചു; തുണിത്തരങ്ങൾക്ക് സർക്കാർ റിബേറ്റ്

കോട്ടയം: കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിൽ ‘സിൽക്ക് ഫെസ്റ്റ് ‘ ആരംഭിച്ചു. ആകർഷകങ്ങളായ ഖാദി റീൽഡ് സിൽക്ക് , ജൂട്ട് സിൽക്ക്, സ്പൺ സിൽക്ക്, പ്രിന്റഡ് സിൽക്ക്, പയ്യന്നൂർ പട്ട്, ശ്രീകൃഷ്ണപുരം പട്ട് ,ചിതലി പട്ട്, അനന്തപുരി പട്ട് ,ടി.എൻ.ആർ ഡ്യൂപിയോൺ സിൽക്ക് എന്നിവ മേളയിൽ ലഭ്യമാണ്. 

മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് സർക്കാർ റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്‌സ്, ബേക്കർ ജങ്ഷൻ, കോട്ടയം ഫോൺ-04812560587, റവന്യു ടവർ,ചങ്ങനാശ്ശേരി ഫോൺ-04812423823, ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, ഏറ്റുമാനൂർ ഫോൺ-04812535120, കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്,വൈക്കം ഫോൺ-04829233508, ഭാരത് മാതാ കോംപ്ലക്‌സ് , കുറവിലങ്ങാട് ഫോൺ-7907537156 മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം ഫോൺ-9895841724 എന്നീ കേന്ദ്രങ്ങളിൽ വിവിധ ഉൽപന്നങ്ങൾ ലഭ്യമാണ്. ഫെസ്റ്റ് മാർച്ച് 22 വരെ തുടരും.

 

Be the first to comment

Leave a Reply

Your email address will not be published.


*