കോട്ടയം : കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിലൂടെ യുഡിഎഫിൽ നിന്നുള്ള കോൺഗ്രസ് അംഗം അമ്പിളി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിൽ ഏഴ് അംഗങ്ങളുള്ള എൽഡിഎഫായിരുന്നു ഭരിച്ചിരുന്നത്.
എന്നാൽ ഇന്ന് നടന്ന പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ ബിഡിജെഎസിൻ്റെ ഒരംഗം യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ എൽഡിഎഫിനൊപ്പം യുഡിഎഫിനും എഴംഗങ്ങളുടെ വോട്ട് ലഭിച്ചു. വാരണാധികാരി നറുക്കെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫിന് ആശ്വാസമായത്.
പഞ്ചായത്തിൽ ബിജെപിക്കും മൂന്നംഗങ്ങളുണ്ടായിരുന്നു. എന്നാൽ ഇവര്‍ ഇരു മുന്നണികൾക്കും വോട്ട് രേഖപ്പെടുത്തിയില്ല.
Be the first to comment