നാടിന്റെ പ്രിയ ഇടയന് പ്രാർഥനകളോടെ വിട ചൊല്ലിവിശ്വാസി സമൂഹം

മണർകാട് ∙ സഖറിയാസ് മാർ പോളിക്കാർപ്പോസിന് ആദരാഞ്ജലി അർപ്പിക്കാൻ സെന്റ്‍ മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക് എത്തിയത് ആയിരക്കണക്കിനു വിശ്വാസികൾ. മണർകാട് കത്തീഡ്രലിൽ ദുഃഖസൂചകമായി ദേവാലയ മണികൾ മുഴക്കിക്കൊണ്ടിരുന്നു. കബറടക്ക ശുശ്രൂഷയുടെ ഒന്നു മുതൽ നാലു വരെ ക്രമങ്ങൾ കത്തീഡ്രലിൽ നടത്തി. ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.

കത്തീഡ്രലിലെ ക്രമീകരണങ്ങൾക്കു വികാരി ഇ.ടി.കുര്യാക്കോസ് കോറെപ്പിസ്കോപ്പ ഇട്യാടത്ത്, കോഓഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോറെപ്പിസ്കോപ്പ, ട്രസ്റ്റിമാരായ എം.പി.മാത്യു, ബിജു പി.കോര, ആശിഷ് കുര്യൻ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവർ നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*