വിസ്മയ കാഴ്ചകളുടെ പുൽക്കൂടുമായി വീണ്ടും കെ.ഇ സ്ക്കൂൾ മാന്നാനം

മാന്നാനം: സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും വിസ്മയകരവുമായ പുൽക്കൂടുമായി തിരുപ്പിറവിയെ വരവേല്ക്കാനൊരുങ്ങുകയാണ് മാന്നാനം കെ ഇ സ്കൂൾ. പുൽക്കൂടിനുള്ളിൽ തിരുപ്പിറവിയുടെ ജീവസുറ്റ ശില്പങ്ങൾ പൊതു ജനങ്ങൾക്ക് ആസ്വദിക്കാനാവുമെന്നതാണ് ഈ പുൽകൂടിൻ്റെ പ്രത്യേകത. വർഷങ്ങളായി എല്ലാ ക്രിസ്തുമസിനും വ്യത്യസ്തവും വിസ്മമയകരവുമായ പുൽക്കൂടൊരുക്കുന്നതിൽ പ്രസിദ്ധമാണ് കെ ഇ സ്കൂൾ. പതിനഞ്ചടി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന സാന്താക്ലോസിൻ്റെ രൂപവും മൂന്നുനാൾ മത്സ്യത്തിനുള്ളിൽ കഴിഞ്ഞ പ്രവാചകൻ്റെ ഓർമ്മകളുണർത്തുന്ന കൂറ്റൻ മത്സ്യത്തിൻ്റെ ദൃശ്യാവിഷ്കാരവും കാണികളെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ്.

നിരവധി കലാകാരൻ ആഴ്ചകളെടുത്താണ് വിസ്‌മയകരമായ പുൽകൂടൊരുക്കുന്നത്. പോളിഫോമും തെർമ്മോക്കോളും ഉപയോഗിച്ച് നിർമ്മിച്ച ശില്പങ്ങൾക്ക് എയർഗൺ പെയിന്റിഗിലൂടെയാണ് അധികവും നിറം കൊടുത്തിരിക്കുന്നത്. പുൽക്കൂടിനൊപ്പം സ്കൂൾ കോംപൗണ്ടിൽ ഒരുക്കിയ വർണ്ണാഭമായ പ്രകാശ ആവിഷ്കാരവും ആസ്വാദ്യകരമാണ്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പൊതുജനങ്ങൾക്ക് പുൽക്കൂട് സന്ദർശിക്കനാവുമെന്നും എവരേയും കെ ഇ സ്കൂൾളിലേയ്ക്കു സ്വാഗതം ചെയ്യുന്നതായും സ്കൂൾ പ്രിൻസിപ്പൽ ഫാ.ജയിംസ് മുല്ലശേരി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*