
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുടുംബശ്രീ ജീവനക്കാർക്ക് ജനുവരി മാസം കഴിയാറായിട്ടും ഡിസംബർ മാസത്തെ ശബളം കിട്ടിയില്ലെന്നു പരാതി. അതിരമ്പുഴ പഞ്ചായത്തിലെ കുടുംബശ്രീയിൽ നിന്നും മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് ശമ്പളം കിട്ടാതെ പ്രതിസന്ധി നേരിടുന്നത്.
അതിരമ്പുഴ പള്ളിയിൽ പെരുന്നാൾ ദിവസങ്ങളായിട്ടും ശമ്പളം കിട്ടാത്തത് ജീവനക്കാർക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പേപ്പെർ വർക്കുകളും ശമ്പളവും അതിരമ്പുഴ പഞ്ചായത്തിന് കൈമാറീട്ടുണ്ടെന്നാണ് മെഡിക്കൽ കോളേജിൽ നിന്നും ജീവനക്കാരെ അറിയിച്ചത്. എന്നാൽ ശുചികരണ ജീവനക്കാർ പഞ്ചായത്തിൽ തിരക്കിയപ്പോൾ ശമ്പളം ബാങ്കിനു കൈമാറിയെന്നാണ് അറിയിച്ചത്. എന്നാൽ ജീവനക്കാരുടെ അക്കൗണ്ടിൽ ഇതുവരെ ശമ്പളം വന്നിട്ടില്ലന്നു ജീവനക്കാർ ചുണ്ടികാട്ടി.
Be the first to comment